നിയമ വ്യവസ്ഥകള്‍

നിയമ വ്യവസ്ഥകൾ

 

 

♻️ 🌿 🗑️

♻️ മാലിന്യ സംസ്കരണം

കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്

നിയമപരമായ വ്യവസ്ഥകൾ • ഉത്തരവാദിത്വങ്ങൾ • പിഴകൾ • തുടർനടപടികൾ

🌿 മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ സംബന്ധിച്ച് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും വിവിധ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയൽ, സ്ഥാപനങ്ങളുടെ ശുചിത്വം, മാലിന്യ വേർതിരിക്കൽ, യൂസർ ഫീസ്, ഖരമാലിന്യ സംഭരണം തുടങ്ങിയ വിഷയങ്ങളിൽ നിയമപരമായ ഉത്തരവാദിത്വങ്ങളും പിഴകളും നടപടിക്രമങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.

⚖️ മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ

🗑️ പൊതുസ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയൽ

പഞ്ചായത്ത് രാജ്: 219എൻ

മുനിസിപ്പാലിറ്റി: 340

⚙️ നടപടി ക്രമം: സ്പോട്ട് ഫൈൻ

🔧 മറ്റ് നടപടികൾ: —

⚖️ പിഴ: 5000 രൂപ വരെ പിഴ
👤 അധികാരി: സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ

📌 പിഴ ഒടുക്കിയില്ലെങ്കിൽ: പ്രോസിക്യൂഷൻ

🏪 കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്

പഞ്ചായത്ത് രാജ്: 219എ

മുനിസിപ്പാലിറ്റി: —

⚙️ നടപടി ക്രമം: സ്പോട്ട് ഫൈൻ

🔧 മറ്റ് നടപടികൾ: —

⚖️ പിഴ: 5000 രൂപ വരെ പിഴ
👤 അധികാരി: സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ

📌 പിഴ ഒടുക്കിയില്ലെങ്കിൽ: പ്രോസിക്യൂഷൻ

🧹 കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്

പഞ്ചായത്ത് രാജ്: —

മുനിസിപ്പാലിറ്റി: 335

⚙️ നടപടി ക്രമം: സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ

🔧 മറ്റ് നടപടികൾ: —

⚖️ പിഴ: 5000 രൂപ വരെ പിഴ
👤 അധികാരി: സെക്രട്ടറി

📌 പിഴ ഒടുക്കിയില്ലെങ്കിൽ: പ്രോസിക്യൂഷൻ

♻️ മാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത്

പഞ്ചായത്ത് രാജ്: 219എസി

മുനിസിപ്പാലിറ്റി: 326സി

⚙️ നടപടി ക്രമം: സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ

🔧 മറ്റ് നടപടികൾ: —

⚖️ പിഴ: ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ
👤 അധികാരി: സെക്രട്ടറി

📌 പിഴ ഒടുക്കിയില്ലെങ്കിൽ: റവന്യൂ റിക്കവറി

🌱 അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ

💰 യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്

പഞ്ചായത്ത് രാജ്: 219എഡി

മുനിസിപ്പാലിറ്റി: 326D

⚙️ നടപടി ക്രമം: സെക്രട്ടറി വീഴ്ചവരുത്തിയ വ്യക്തിയെ കേട്ട് പിഴ ചുമത്തൽ

🔧 മറ്റ് നടപടികൾ: ഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ്

⚖️ പിഴ: പ്രതിമാസം യൂസർ ഫീസിന്റെ 50%
👤 അധികാരി: സെക്രട്ടറി

📌 തുടർനടപടി: റവന്യൂ റിക്കവറി

🗑️ നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള മാലിന്യ ഉൽപ്പാദകരുടെ ചുമതലകളിൽ വീഴ്ച വരുത്തുന്നത്

പഞ്ചായത്ത് രാജ്: 219ബി

മുനിസിപ്പാലിറ്റി: 327

⚙️ നടപടി ക്രമം: സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ

🔧 മറ്റ് നടപടികൾ: —

⚖️ പിഴ: ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ
👤 അധികാരി: സെക്രട്ടറി

📌 തുടർനടപടി: റവന്യൂ റിക്കവറി

💧 ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്

പഞ്ചായത്ത് രാജ്: 219കെ

മുനിസിപ്പാലിറ്റി: 337

⚙️ നടപടി ക്രമം: സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ

🔧 മറ്റ് നടപടികൾ: മലിനജലം ഒഴുക്കി വിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുക

⚖️ പിഴ: അയ്യായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ
👤 അധികാരി: സെക്രട്ടറി

📌 തുടർനടപടി: റവന്യൂ റിക്കവറി

🚯 താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത്

പഞ്ചായത്ത് രാജ്: 219എച്ച്

മുനിസിപ്പാലിറ്റി: 334

⚙️ നടപടി ക്രമം: പ്രോസിക്യൂഷൻ

🔧 മറ്റ് നടപടികൾ: —

⚖️ പിഴ: 10000 രൂപ വരെ പിഴ
👤 അധികാരി: ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്

📌 തുടർനടപടി: —

🏢 ഖരമാലിന്യം / മലിനജലം ഉറവിടത്തിൽത്തന്നെ യഥാക്രമത്തിൽ കൈകാര്യം ചെയ്യാത്തത് (BWG)

പഞ്ചായത്ത് രാജ്: 219എ

മുനിസിപ്പാലിറ്റി: 334എ

⚙️ നടപടി ക്രമം: പ്രോസിക്യൂഷൻ

🔧 മറ്റ് നടപടികൾ: കെട്ടിട ലൈസൻസ്, ബിൽഡിംഗ് നമ്പർ, വർക്കിംഗ് പെർമിറ്റ് റദ്ദാക്കൽ

⚖️ ശിക്ഷ: 6 മാസത്തിൽ കുറയാത്തതും 1 വർഷം വരെ ആകാവുന്നതുമായ തടവോ, ആയിരം രൂപയിൽ കുറയാത്ത പിഴയോ
👤 അധികാരി: ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്

📌 തുടർനടപടി: ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്

⚠️ നിയമപരമായ ഉത്തരവാദിത്വം

♻️ മാലിന്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുക
🧹 പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക
🗑️ മാലിന്യം വേർതിരിച്ച് കൈമാറുക
💰 യൂസർ ഫീസ് കൃത്യമായി അടയ്ക്കുക

🌿 ശുചിത്വമുള്ള നാട് • ആരോഗ്യകരമായ ജീവിതം • ഉത്തരവാദിത്വമുള്ള പൗരത്വം 🌿