ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

               സുപ്രസിദ്ധമായ കല്ലില്‍ ഗുഹാക്ഷേത്രത്തിന്‍റെ പ്രാന്തപ്രദേശമായ പായിപ്രയും ഒരുകാലത്ത് ജൈന സംസ്കാരത്തിന്റെ ഈറ്റില്ലമായിരുന്നു. തൊള്ളായിരത്തി  അന്‍പതുകളില്‍ പെരിയാര്‍വാലി ജലസേചന പദ്ധതികളുടെ നിര്‍മ്മാണ വേളയില്‍ ഇത് ശരി വക്കുന്ന നിരവധി തെളിവുകള്‍ ലഭ്യമായിട്ടുള്ളതാണ്. ഭരണ സൌകര്യത്തിനായി ജൈനഗ്രാമങ്ങളെ രണ്ടു പകുതിയായി തിരിച്ചിരുന്നു. അതിൽ ഒരു പകുതിയാണ് പായിപ്രയുടെ ഇന്നത്തെ സിരാകേന്ദ്രമായ പേഴയ്ക്കാപ്പിള്ളി (പള്ളിയെന്നാൽ പകുതി). അഞ്ചാം ശതകത്തിനു ശേഷം ഈ പ്രദേശം വെമ്പല നാടാകുകയും ആര്യ ബ്രാഹ്മണരുടെ അധിനിവേശത്തോടെ ഹൈന്ദവ സംസ്കാരം വേരുറക്കുകയും ചെയ്തു. ക്രമേണ തെക്കുംകൂർവടക്കുംകൂർ എന്നിങ്ങനെ രണ്ട് നാട്ടു രാജ്യങ്ങളായി പരിണമിച്ചു. ഈ നാട്ടുരാജ്യങ്ങൾ തമ്മിൽ കുരുമുളകിന്റെ കുത്തക വ്യാപാരത്തിനായി ഇടക്കിടെ നടന്നിരുന്ന പോരാട്ടങ്ങൾ അരങ്ങേറിയ പ്രസിദ്ധങ്ങളായ മൂന്ന് കളങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് ഇന്നത്തെ തൃക്കളത്തൂർ. കുരുമുളക് വ്യാപാരവുമായി ബന്ധപ്പെട്ടാണ് കൊടുങ്ങല്ലൂരിൽ നിന്ന് ഇസ്ളാം മത വിഭാഗക്കാർ ഈ പഞ്ചായത്തിൽ താമസമാക്കിയത്. ഇന്ന് ഇവിടത്തെ ജനസംഖ്യയിൽ ഭൂരിപക്ഷവും മൂസ്‌ളീങ്ങളാണ്. ഹൈന്ദവ സംസ്കാരത്തിന്റെ ബാക്കി പത്രമെന്ന് വിശേഷിപ്പിക്കാവുന്ന ജന്മിത്വത്തിന്റെയും ഭൂപ്രഭുത്വത്തിന്റേയും വേരറുത്ത ഭൂപരിഷ്ക്കരണ നിയമം വൻതോതിൽ തിരുത്തിക്കുറിക്കലുകൾ നടത്തിയ മേഖലയാണിത്. ഇത്രയേറെ വിപുലമായ് ഈ പഞ്ചായത്ത് ആദ്യകാലത്ത് കേവലം നാലു ജന്മികളുടെ ആധിപത്യത്തിലായിരുന്നു. അടിയാളരുടെ സംഘടിതവും ആർജ്ജിതവുമായ കരുത്ത് നിയമത്തിന്റെ പിൻബലത്തോടെ കൃഷിഭൂമി കർഷകന് എന്ന ചിരകാല രകാല സ്വപ്നത്തിന്റെ സാക്ഷാത്കാരത്തോളം ചെന്നത്തിയപ്പോൾസമ്പത്ത സമ്പത്തിന്റെയുംസംസ്കാരത്തിന്റെയും ഈറ്റില്ലങ്ങളായിരുന്ന ഇല്ലങ്ങൾ തീർത്തും കവടിയാർ ശുഷ്കമായിത്തീർന്നു എന്ന മറുവശവും ശ്രദ്ധേയമാണ്. ഒട്ടേറെ പ്രത്യേകതകളുള്ള ഭൂപ്രദേശമായിരുന്നു ഈ പഞ്ചായത്ത് എണ്ണമയം കൂടുതലുള്ള പ്രത്യേക ഇനം തേക്കിൻ തടിക്ക് പ്രസിദ്ധമായിരുന്നു ഈ പഞ്ചായത്ത്. തിരുവനന്തപുരം  കവടിയാര്‍ കൊട്ടാരത്തിന്റെ പണിക്കുപയോഗിച്ചിരിക്കുന്ന മുഴുവൻ തേക്കും ഈ പ്രദേശത്തു നിന്നാണ് കൊണ്ട് പോയിരിക്കുന്നതെന്ന് കൊട്ടാരം രേഖകളിൽ കാണുന്നു. ഇരുമ്പു ഖനനത്തിനും ഈ പ്രദേശം പ്രസിദ്ധമായിരുന്നു. അയിരു കുഴിച്ചെടുത്ത ഖനികളുടെ അവശിഷ്ടങ്ങളായ നിരവധി കുഴികൾ അഞ്ചാം വാർഡിൽ കാണാം. ഈ പ്രദേശത്തിന് അയിരു മല എന്നാണ് പേര്. പായിപ്ര പഞ്ചായത്തിന്റെ വികസന ചരിത്രത്തിൽ വിദ്യാഭ്യാസ ചരിത്രത്തിന്റെ തുടക്കം ഏതാനും കുടിപ്പള്ളിക്കൂടങ്ങളിൽ നിന്നായിരുന്നു. അവയിൽ തൃക്കളത്തൂർ പ്രദേശത്തെ ആലയ്ക്കൽ കളരി പ്രത്യേകം പ്രസ്താവ്യമാണ്. ആധുനിക ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്നത് ഒരു നൂറ്റാണ്ട് മുമ്പാരംഭിച്ച തൃക്കളത്തൂർ ഗവ.എൽ.പി.സ്കൂളിലാണ്. കലകളുടേയുംആയോധനവിദ്യകളുടേയും നാടായ കേരളം പണ്ടു മുതൽ സംസ്ക്കാരസമ്പന്നമാണ്. മുളവൂർ പള്ളിയിലെ ചന്ദനക്കുടവും മുളവൂർ, മുടവൂർതൃക്കളത്തൂർ പള്ളികളിലെ പെരുന്നാളുകളുംതൃക്കളത്തൂർമാനാറികൈനിക്കരമുളവൂർമുടവൂർ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ സംരംഭങ്ങളായി നടത്തുന്ന ആഘോഷങ്ങളും ഇവിടുത്തെ ഹിന്ദു മുസ്ളീം ക്രിസ്ത്യാനികളുടെ കൂട്ടായ്മ സംരംഭങ്ങളുടെ ആകെ തുകയാണ്. നാടൻ കലാരൂപങ്ങളായ പുള്ളുവൻ പാട്ട്കോലുകളിഅറബന മുട്ട്ചിന്ത്ഉടുക്കുപാട്ട്ചെണ്ടകൊട്ട്മാർഗ്ഗം കളി തുടങ്ങിയവയക്ക് ഇവിടെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 

                     എറണാകുളം റവന്യൂ  ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ ഉള്‍പ്പെട്ട പായിപ്ര ഗ്രാമപഞ്ചായത്ത്   മുളവൂര്‍ വില്ലേജില്‍ 2644 ഹെക്ടറും വെള്ളൂര്‍ക്കുന്നം വില്ലേജില്‍ 835 ഹെക്ടറും ഉള്‍പ്പെടെ 3481  ഹെക്ടര്‍ പ്രദേശത്തായി വ്യാപിച്ച് കിടക്കുന്നു. 1953 ആഗസ്ത് 15 ന് 6 വാര്‍ഡുകളായി രൂപം കൊണ്ട പഞ്ചായത്ത് ഇപ്പോള്‍ 24 വാര്‍ഡുകളായി തിരിച്ച് ഭരണം നടത്തി വരുന്നതും 32.18 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതും 2011 ലെ സെന്‍സസ് പ്രകാരം 42682 ജനസംഖ്യ ഉള്ളതുമാണ്.