കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
“ജനപങ്കാളിത്തം, സാമൂഹ്യനീതി, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിതനിലവാരം ലഭ്യമാകുന്ന, പരിസ്ഥിതി സൗഹൃദവും സ്വയംപര്യാപ്തവുമായ മാതൃകാ ഗ്രാമപഞ്ചായത്തായി വളരുക.”
ദൗത്യം (Mission)
ജനകീയ ആസൂത്രണത്തിലൂടെ സമഗ്ര ഗ്രാമവികസനം നടപ്പാക്കുക. ശുദ്ധജലം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
കൃഷി, തൊഴിൽ, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക പുരോഗതി ഉറപ്പാക്കുക. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ശക്തിപ്പെടുത്തുക. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ഹരിത വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.സുതാര്യവും ഉത്തരവാദിത്വപരവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ ഭരണ സംവിധാനം ഉറപ്പാക്കുക. ജനങ്ങളുടെ ആവശ്യങ്ങൾക്ക നുസരിച്ചുള്ള ഗുണമേന്മയുള്ള പൊതുസേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക.